ഉഷഃകാലം നാം എഴുന്നേല്‍ക്കുക - Ushakalam nam ezhunnelkkuka

ഉഷഃകാലം നാം എഴുന്നേല്‍ക്കുക

പരനേശുവെ സ്തുതിപ്പാന്‍

ഉഷഃകാലം എന്താനന്ദം നമ്മള്‍

പ്രിയനൊടടുത്തീടുകില്‍

ഇതുപോലൊരു പ്രഭാതം നമു-

ക്കടുത്തീടുന്നു മനമെ!

ഹാ! എന്താന്ദം നമ്മുടെ പ്രിയന്‍

നീതി സുര്യനായ്‌ വരുന്നാള്‍

നന്ദിയാലുള്ളം തുടിച്ചീടുന്നു

തള്ളയാമേശു കാരുണ്യം

ഓരോന്നൊരോന്നായ്‌ ധ്യാനിപ്പാനിതു

നല്ല സന്ദര്‍ഭമാകുന്നു

ഇന്നലെ ഭൂവില്‍ പാര്‍ത്തിരുന്നവ-

രെത്ര പേര്‍ ലോകം വിട്ടുപോയ്

എന്നാലോ നമുക്കൊരുനാള്‍കൂടെ

പ്രിയനെ പാടി സ്തുതിക്കാം

നഗ്നനായി ഞാന്‍ ലോകത്തില്‍ വന്നു

നഗ്നനായിത്തന്നെ പോകുമെ

ലോകത്തിലെനിക്കില്ലയാതൊന്നും

എന്‍റെ കൂടന്നു പോരുവാന്‍

ഹാ! എന്‍ പ്രിയന്‍റെ പ്രേമത്തെയോര്‍-

ത്തിട്ടാനന്ദം, പരമാനന്ദം!

ഹാ! എന്‍പ്രിയനാ പുതുവാനഭൂ

ദാനം ചെയ്തതെന്താനന്ദം!

മരുവില്‍ നിന്നു പ്രിയന്മേല്‍ ചാരി

വരുന്നൊരിവള്‍ ആരുപോല്‍

വനത്തില്‍ കൂടെ പോകുന്നെ ഞാനും

സ്വന്ത രാജ്യത്തില്‍ ചെല്ലുവാന്‍

കൊടുങ്കാറ്റുണ്ടീ വനദേശത്തെന്‍

പ്രിയനെ എന്നെ വിടല്ലേ

കൊതിയൊടു ഞാന്‍ വരുന്നേ-

എന്‍റെ സങ്കടമങ്ങു തീര്‍ക്കണെ!

ഉഷഃകാലം നാം എഴുന്നേല്‍ക്കുക - Ushakalam nam ezhunnelkkuka

Ushakalam nam ezhunnelkkuka

Paranesuve sthutippan

Ushakalam endanandam nammal

Priyanodaduthidukil

Ithupoloru prabhatam

Namukkaduthidunnu maname

Ha! endandam nammal priyan ah

Shobha suryanay‌i varunnal

Nanniyalullam thudichidunnu

Thallayam Yeshu karunyam

Oronnoronnay‌i dhyanippanidu

Nalla sandarbhamakunnu

Innale bhuvil parttirunnavaretra

Per lokam vittupoyi

Ennalo namukkorunal kude

Priyane padi sthutikkam

Nagnanayi njan lokathil vannu

Nagnanayi thanne pokume

Lokathil enikkilla yadonnum

Ende koodannu poruvan

Ha! en priyande prematheyorthu

Anandam paramanandam

Ha! enpriyana pudhu vanam bhoo

Danam cheyvathe endanandam

Maruvil ninnu priyanmel chari

Varunnorival arupol

Vanathil koode pokunne njanum

Svantha rajyathil chelluvan

Kodunkattundee vanadeshatten

Priyane enne vidalle

Kothiyodu njan varunne

Ente sankadamangu thitrkkane